Back to Home
Showing 126-150 of 206 results

126. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം?
നിര്‍മ്മാല്യം (എം.ടി കഥയും ;തിരക്കഥയുംമെഴുതി സംവിധാനം ചെയ്തു)
127. സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?
പാട്ടുപാടി ഉറക്കാം ഞാന്‍
128. പ്രസിഡന്റിന്‍റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം?
രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍'
129. ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും?
ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും
130. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം?
ഗുരു
131. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം?
കാഞ്ചനസീത
132. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം?
തച്ചോളി അമ്പു
133. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം?
പടയോട്ടം
134. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ?
പൂരം
135. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍?
ഭരത്‌ഗോപി
136. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍?
ബാലചന്ദ്രന്‍ ചുള്ളിക്കാട്
137. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ?
ജീവിതനൌക
138. ഇന്ത്യയിലെ ആദ്യ 3D ചിത്രം?
മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം: ജിജോ പുന്നൂസ്‌)
139. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം?
മുറപ്പെണ്ണ്‍ (കഥ; തിരക്കഥ ;സംഭാഷണം )
140. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ?
ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്‍സെന്‍റ്)
141. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
ഭഗവാന്‍
142. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?
മതിലുകള്‍(അടൂര്‍)
143. ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍?
ഇസ്മായില്‍ മര്‍ച്ചന്റ്
144. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?
ചിത്രമേള
145. കേശവദേവിന്‍റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍?
കെ.എസ്.സേതുമാധവന്‍
146. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം?
ചന്ദ്രിക
147. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം?
കുമ്മാട്ടി ( സംവിധാനം: അരവിന്ദന്‍)
148. പ്രേം നസീറിന്‍റെ ആദ്യ സിനിമ?
മരുമകള്‍
149. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?
ആത്മസഖി
150. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ?
നവലോകം

Start Your Journey!