Questions from പൊതുവിജ്ഞാനം

821. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ഭീമാകാരത്വം (Gigantism)

822. മേസർ (MASER) ന്റെ പൂർണ്ണരൂപം?

മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

823. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ കനാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

824. ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം?

കുടൽ

825. ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി?

സെന്‍റ് പോൾ

826. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ?

- മഞ്ചേരി

827. കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?

പീറ്റ് കൽക്കരി

828. റബ്ബര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം?

കോട്ടയം

829. റിങ് വേം രോഗത്തിന് കാരണമായ ഫംഗസ്?

മൈക്രോ സ്പോറം

830. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

Visitor-3664

Register / Login