Questions from പൊതുവിജ്ഞാനം

7611. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?

പാർശ്വിക വിപര്യയം

7612. വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?

ബെൽജിയം

7613. അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്?

ബ്ലിസാർഡ്

7614. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

1915

7615. കോഴിമുട്ട വിരിയാൻ വേണ്ട സമയം?

21 ദിവസം

7616. ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ?

കാർഡിയോളജി

7617. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

7618. സമാധാനത്തിന്‍റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

7619. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

7620. ന്യൂട്ടന്‍റെ വർണപമ്പരം കറക്കുമ്പോൾ അതിന്‍റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം?

വീക്ഷണ സ്ഥിരത

Visitor-3122

Register / Login