Questions from പൊതുവിജ്ഞാനം

731. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?

മെർക്കുറി സെൽ

732. കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം?

20

733. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?

ചാലക്കുടിപ്പുഴ

734. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ്?

ചിത്തിര തിരുനാൾ

735. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?

തൊഴില്‍ കേന്ദ്രത്തിലേക്ക്

736. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം?

നൗറു

737. മലയാള സര്‍വ്വകലാശാല നിലവില്‍ വന്നത്?

2012 നവംബര്‍ 1

738. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?

കോട്ടയം

739. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

ചവറ (കൊല്ലം)

740. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

Visitor-3149

Register / Login