671. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?
ജോർജ് വാഷിംഗ്‌ടൺ
672. ദേശീയ വിനോദ സഞ്ചാര ദിനം?
ജനുവരി 25
673. പ്രാചീനകാലത്ത് നടന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മാമാങ്കം നടന്നിരുന്നത്?
തിരുന്നാവായ (ഭാരതപ്പുഴയുടെ തീരത്ത്)
674. ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്?
ആയില്യം തിരുനാൾ
675. ബ്രിക്സ് (BRICS ) സ്ഥാപിതമായത്?
2009 ( അംഗങ്ങൾ: ബ്രസീൽ; റഷ്യ; ഇന്ത്യ; ചൈന; ദക്ഷിണാഫ്രിക്ക )
676. ശ്രീലങ്കയുടെ ദേശീയ പക്ഷി?
കാട്ടുകോഴി
677. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?
രണ്ടാം പഞ്ചവത്സര പദ്ധതി<
678. ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
മിഗ്വേൽ സെർവാന്റീസ്
679. ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?
ഏകദേശം 32000 പ്രകാശവർഷങ്ങൾ
680. ഉള്ളൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ജഗതി (തിരുവനന്തപുരം)