Back to Home
Showing 14926-14950 of 15554 results

14926. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ?
ബൽവന്ത് റായ് മേത്ത
14927. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്‍റെ അധ്യക്ഷനാര് ?
ലോകസഭാ സ്പീക്കർ
14928. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?
ഹിമാചൽ പ്രദേശ്
14929. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?
ടാനിക്കാസിഡ്
14930. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന?
ഹ്യൂമൺ റൈറ്റ്സ് വാച്ച്
14931. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സർ യുദ്ധം നടന്നതെന്ന്?
-1764
14932. ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന സാമ്പത്തിക സഹായം നൽകിയത് ?
ഡോ.പൽപു
14933. പാർലമെൻറിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്?
രാജ്യസഭ
14934. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ്?
ദക്ഷിണ സുഡാൻ
14935. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?
യു.എസ്.എ.
14936. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
14937. നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
നുമിസ്മാറ്റിക്സ്
14938. കേരളത്തിന്‍റെ ചിറാപുഞ്ചി?
ലക്കിടി
14939. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?
ശബരിമല
14940. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?
കാക്കനാട് (എറണാകുളം)
14941. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്?
ആലപ്പുഴ ജില്ല
14942. തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ വർണം?
വയലറ്റ്
14943. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി?
5-ാം പദ്ധതി
14944. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?
മൂന്നുതവണ
14945. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം?
സിംഹം
14946. ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്?
ഝലം നദിക്കരയിൽ
14947. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?
ഹരോൾഡ് ഡോമർ മാതൃക
14948. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്?
ഗുരുഗോപിനാഥ്
14949. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?
ഫുഡ് ഓൺ ട്രാക്ക്
14950. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ?
സി.ഡി. മായി കമ്മിഷൻ

Start Your Journey!