Questions from പൊതുവിജ്ഞാനം

3571. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

1888 മാർച്ച് 30

3572. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെടുന്നത്?

നെഹ്റു ട്രോഫി വള്ളംകളി

3573. പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?

2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം )

3574. വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയുടെ പിതാവ്?

എന്‍.എസ് മാധവന്‍

3575. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്?

രാമവർമ്മ

3576. മഹാഭാരതത്തിലെ അദ്ധ്യായങ്ങളെ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?

പർവങ്ങളായി

3577. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

3578. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

3579. ‘കദളീവനം’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

3580. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

Visitor-3605

Register / Login