Questions from പൊതുവിജ്ഞാനം

3271. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

3272. മ്യാൻമാറിന്‍റെ തലസ്ഥാനം?

നയ്പിഡോ

3273. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?

വെനീസ്.

3274. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്?

ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്)

3275. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

3276. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം?

1930

3277. ‘സത്യവാദി’ എന്ന നാടകം രചിച്ചത്?

പുളിമാന പരമേശ്വരൻ പിള്ള

3278. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?

ത്രിപ്പടിദാനം

3279. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

നൃത്തം

3280. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

മന്നത്ത് പദ്മനാഭന്‍

Visitor-3826

Register / Login