Questions from പൊതുവിജ്ഞാനം

15281. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകൻ?

മുഹമ്മദ് യൂനസ് (2006 ൽ നോബൽ സമ്മാനം നേടി)

15282. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

15283. 1492 ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

ക്രിസ്റ്റഫർ കൊളംബസ്

15284. ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

സകിഗാക്കെ

15285. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

15286. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

15287. സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിൽ മാറ്റപ്പെടുന്ന ഭാഗം?

മൂത്രസഞ്ചി

15288. ബ്രിട്ടീഷ് ഹോണ്ടുറാസിന്‍റെ പുതിയപേര്?

ബെലീസ്

15289. അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്?

500°C

15290. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

Visitor-3426

Register / Login