1301. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ?
മൂന്നാമതൊരാൾ
1302. സംഘകാലത്തെ പ്രധാന ദേവത?
കൊറ്റവൈ
1303. ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?
അന്നാ ചാണ്ടി
1304. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
ഗതികോർജ്ജം (Kinetic Energy)
1305. കൊച്ചി തുറമുഖത്തിന്‍റെ ആര്‍ക്കിടെക്ട് ആരാണ്?
റോബര്‍ട്ട് ബ്രിസ്റ്റോ
1306. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?
ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )
1307. എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്?
1903 മെയ് 15
1308. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില്‍ 1 ന് ആരംഭിച്ച പദ്ധതി?
സബല.(രാജീവ് ഗാന്ധി സ്കീം ഫോര്‍ എംപവര്‍മെന്‍റ് ഓഫ് അഡോളസെന്‍റ് ഗേള്‍സ്)
1309. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള?
നെല്ല്
1310. മൊത്തം ആഭ്യന്തിര സന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം?
ഭൂട്ടാൻ