12861. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?
സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം
12862. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കന്ന ആദ്യ വൃക്ഷം?
തെങ്ങ്
12863. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ലാപ്പിസ് ലസൂലി
12864. 2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ട്ബോൾ വേദിയായി തിരെഞ്ഞെടുക്കപ്പെട്ടത്?
കൊച്ചി
12865. ആദ്യ ലക്ഷണമൊത്ത മഹാകാവ്യം?
രാമചന്ദ്രവിലാസം ( അഴകത്ത് പത്മനാഭക്കുറുപ്പ്)
12866. ആകെ വൈറ്റമിന്‍റെ (ജിവകം ) എണ്ണം?
13
12867. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി?
കുമാരനാശാൻ
12868. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം?
ഹർമാട്ടൻ
12869. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം?
എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി
12870. അനോഫിലസ് കൊതുകകളാണ് മലേറിയ പരത്തുന്നത് എന്ന് കണ്ടെത്തിയത്?
സർ റൊണാൾഡ് റോസ്