Questions from പൊതുവിജ്ഞാനം

11681. മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

11682. മഴവിൽദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ദക്ഷിണാഫ്രിക്ക

11683. ഇംഗ്ലീഷ് നവോധാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി?

കാന്റർബറി കഥകൾ

11684. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?

സാർസ്

11685. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

റിട്ടുകൾ

11686. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ?

പി ടി ഉഷ

11687. ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?

തകഴി

11688. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?

പ്രതിഫലനം (Reflection)

11689. സെന്‍റ് അഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) പണികഴിപ്പിച്ച പോർച്ച്ഗീസ് വൈസ്രോയി?

ഫ്രാൻസീസ് കോ ഡി അൽമേഡ (1505)

11690. റഷ്യയുടെ നാണയം?

റൂബിൾ

Visitor-3467

Register / Login