Questions from പൊതുവിജ്ഞാനം

11021. തന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ?

ബ്രഹ്മാനന്ദശിവയോഗി

11022. ‘ചിലപ്പതികാരം’ എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

11023. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരെഞ്ഞെടുത്തത്?

കെ.കേളപ്പന്‍

11024. ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി വിശേഷിപ്പിച്ചത്?

ടാഗോർ

11025. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

11026. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

11027. മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?

പി.ശങ്കരൻ നമ്പൂതിരി

11028. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

ശിവശതകം

11029. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?

റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )

11030. ഡ്രൈ ഐസ് - രാസനാമം?

സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

Visitor-3178

Register / Login