Back to Home
Showing 176-200 of 224 results

176. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
സൈലന്‍റ് വാലി
177. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
1984 ( പ്രഖ്യാപിച്ചത് : ഇന്ദിരാഗാന്ധി; ഉത്ഘാടനം ചെയ്തത്: രാജീവ്ഗാന്ധി; വർഷം: 1985 സെപ്റ്റംബർ 7)
178. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
മണ്ണാറക്കാട് - പാലക്കാട്
179. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?
സൈലന്‍റ് വാലി
180. സൈലന്‍റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?
റോബർട്ട് റൈറ്റ്
181. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?
മക്കാക സിലനസ്
182. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?
സൈലന്‍റ് വാലി
183. വരയാടിന്‍റെ ശാസ്ത്രീയ നാമം?
ഹൈലോക്രിയസ് ട്രാഗസ്
184. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?
അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്
185. കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?
തിരുവനന്തപുരം
186. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?
18
187. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?
കിണർ
188. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
മുല്ലപ്പെരിയാർ -1895 - ഇടുക്കി
189. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?
ഇടുക്കി അണക്കെട്ട്
190. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?
ബാണാസുര സാഗർ അണക്കെട്ട്
191. കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി?
വർഷ
192. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?
ജലനിധി
193. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി
194. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
കാനഡ
195. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം?
ചൈന
196. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ - 1940 lസ്ഥിതി ചെയ്യുന്നത് : മുതിരപ്പുഴ
197. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?
കുറ്റ്യാടി -1972
198. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?
കണ്ണൻ ദേവൻ കമ്പനി- 1900
199. കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്?
തിരുവനന്തപുരം - 1929 ൽ
200. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി ജലവൈദ്യുത പദ്ധതി- 1975 ഒക്ടോബർ 4

Start Your Journey!