Questions from കേരളം - ഭൂമിശാസ്ത്രം

41. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

42. സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

43. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

44. വരയാടിന്‍റെ ശാസ്ത്രീയ നാമം?

ഹൈലോക്രിയസ് ട്രാഗസ്

45. കേരളത്തിലെ നദികളുടെ എണ്ണം?

44

46. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?

തെൻമല

47. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?

വളപട്ടണം പുഴ - കണ്ണൂർ

48. "ദേശാടന 'പക്ഷികളുടെ പറുദീസ" എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)

49. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?

മൂലമറ്റം - ഇടുക്കി

50. തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

പമ്പാനദി

Visitor-3780

Register / Login