Questions from കേരളം - ഭൂമിശാസ്ത്രം

31. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

മീനച്ചിലാർ

32. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം )

33. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?

ബാണാസുര സാഗർ അണക്കെട്ട്

34. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

35. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?

നീലഗിരി കുന്നുകൾ

36. കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

37. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?

പെരിയാർ

38. കേരളത്തിലെ നിത്യഹരിതവനം?

സൈലന്‍റ് വാലി

39. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?

മൂലമറ്റം - ഇടുക്കി

40. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

Visitor-3042

Register / Login