Questions from കേരളം - ഭൂമിശാസ്ത്രം

211. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?

മുല്ലപ്പെരിയാർ -1895 - ഇടുക്കി

212. പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം

213. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?

കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )

214. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടും ചോല

215. KSEB സ്ഥാപിതമായത്?

1957 മാർച്ച് 31

216. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

വയനാട് (തമിഴ്നാട് & കർണ്ണാടകം )

217. പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം?

ആലുവ

218. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?

ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി

219. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി

220. ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?

ചാമ്പൽ മലയണ്ണാൻ

Visitor-3075

Register / Login