Questions from കേരളം - ഭൂമിശാസ്ത്രം

11. യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി?

മയ്യഴിപ്പുഴ

12. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

13. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

പാതിരാമണൽ

14. "ദേശാടന 'പക്ഷികളുടെ പറുദീസ" എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)

15. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?

പാത്രക്കടവ് ജലവൈദ്യുത പദ്ധതി

16. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?

കുട്ടനാട്

17. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?

18

18. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

മണിയാർ - പത്തനംതിട്ട

19. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

20. പ്രഥമ ശുശ്രൂഷയുടെ പിതാവ്?

ഡോ.ഇസ്മാർക്ക്

Visitor-3149

Register / Login