Questions from കേരളം - ഭൂമിശാസ്ത്രം

121. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?

തെൻമല- 2008 ഫെബ്രുവരി 28

122. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

123. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം?

ചൈന

124. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

125. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

126. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

പാതിരാമണൽ

127. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006

128. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

129. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

130. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?

സൈലന്‍റ് വാലി

Visitor-3228

Register / Login