Questions from മലയാള സിനിമ

141. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്?

കേശു (സംവിധാനം: ശിവന്‍ )

142. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?

പ്രേംനസീറും ഷീലയും - 107 സിനിമകൾ

143. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം?

തച്ചോളി അമ്പു - 1978

144. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ?

എലിപ്പത്തായം(അടൂര്‍ )

145. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?

ജി.ശങ്കരക്കുറുപ്പ്‌

146. സത്യന്‍റെ യഥാർത്ഥ നാമം?

സത്യനേശൻ നാടാർ

147. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍?

ബാലചന്ദ്രന്‍ ചുള്ളിക്കാട്

148. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?

മുരളി

149. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം?

നിര്‍മ്മാല്യം (എം.ടി കഥയും ;തിരക്കഥയുംമെഴുതി സംവിധാനം ചെയ്തു)

150. സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ?

മീരാ നായർ

Visitor-3247

Register / Login