Questions from പൊതുവിജ്ഞാനം

8581. വിമോചന സമരത്തിന്‍റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

8582. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്?

ആയില്യം തിരുനാൾ

8583. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

വടക്ക്

8584. NREGP യുടെ പൂര്‍ണ്ണരൂപം?

National Rural Employment Gurarantee Program (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)

8585. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ചൂണ്ടൽ വയനാട്

8586. ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

ശ്രീനാരായണ ഗുരു

8587. ശബ്ദത്തെക്കുറിച്ചുള്ള പഠനം?

അക്കാസ്റ്റിക്സ് (Acoustics)

8588. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ബിപിൻ ചന്ദ്രപാൽ.

8589. ഏഴിമല നേവല്‍ അക്കാഡമി സ്ഥിതിചെയ്യുന്നത്?

കണ്ണൂര്‍

8590. ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?

ലാവോസിയെ

Visitor-3401

Register / Login