Questions from പൊതുവിജ്ഞാനം

1761. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?

മുഹമ്മദ് യൂനിസ്

1762. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

1763. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം?

കാത്സ്യം ഫോസ്‌ഫേറ്റ് - 85%

1764. കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?

ലാറ്ററൈറ്റ്

1765. ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

1766. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?

500 മി.ലിറ്റര്‍ (ടൈഡല്‍ എയര്‍ )

1767. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

1768. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

1769. പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

1770. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്?

ഡോ.പല്‍പ്പു

Visitor-3917

Register / Login