Questions from പൊതുവിജ്ഞാനം

1561. തെക്കുംകൂർ; വടക്കും കുർ എന്നിവ തിരുവിതാംകൂറിൽ ചേർത്ത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

1562. കുതിരയിലെ ക്രോമസോം സംഖ്യ?

64

1563. ആര്‍സനിക് സള്‍ഫൈഡ് എന്താണ് ?

എലി വിഷം

1564. പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?

മഡഗാസ്കർ

1565. കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ബംഗ്ലാദേശ്

1566. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

1567. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

നൃത്തം

1568. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?

കോട്ടയം കേരള വർമ്മ പഴശ്ശിരാജാ

1569. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

1570. സൂര്യന്‍റെ ഉപരിതല താപനില?

5500°C

Visitor-3648

Register / Login