Questions from പൊതുവിജ്ഞാനം

15371. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി.കുട്ടി കൃഷ്ണൻ

15372. ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പീച്ചി ത്രിശൂർ

15373. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

വജ്രം

15374. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം?

1919

15375. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?

ദിവാനിഘാസ്.

15376. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

15377. സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

15378. ഹാർഡ് കോൾ എന്നറിയപ്പെടുന്നത്?

ആന്ത്രസൈറ്റ്

15379. മതനവീകരണ പ്രസ്ഥാനത്തിന് ( Reformation) തുടക്കം കുറിച്ച രാജ്യം?

ജർമ്മനി

15380. ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ബ്യൂണസ് അയേഴ്സ്

Visitor-3956

Register / Login