Questions from പൊതുവിജ്ഞാനം

12551. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

12552. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്

12553. തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം?

ഫ്രാൻസ്

12554. കുട്ടനാടിന്‍റെ കഥാകാരന്‍?

ശിവശങ്കരപ്പിള്ള

12555. കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

12556. കണ്ണിന്‍റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

12557. കൊച്ചിന്‍ ഷിപ്യാഡിന്‍റെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

ജപ്പാന്‍

12558. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

മന്നത്ത് പത്മനാഭൻ

12559. രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം?

തളി മഹാദേവ ക്ഷേത്രം (കോഴിക്കോട്)

12560. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം?

ടാൻസാനിയ

Visitor-3963

Register / Login