Questions from കേരളം - ഭൂമിശാസ്ത്രം

1. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

ചാലിപ്പുഴ (കോഴിക്കോട്)

2. പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം?

മാഹി

3. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം?

കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്രൊജക്ട്; അസംസ്ക്യത വസ്തു : നാഫ്ത )

4. കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം?

ചുളന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം )

5. ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?

തിരുനാവായ

6. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?

പെരിയാർ

7. ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം?

ജൂൺ- ജൂലൈ

8. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?

പാമ്പാർ

9. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

കല്ലട നദി- കൊല്ലം

10. കിളളിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?

ആറ്റുകാൽ ക്ഷേത്രം

Visitor-3247

Register / Login