Questions from മലയാള സാഹിത്യം

771. സരസകവി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

772. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്?

യാക്കോബ് രാമവര്‍മ്മന്‍ ("യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം" എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )

773. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

774. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?

പൂന്താനം

775. ക്രൈസ്തവ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കട്ടക്കയം ചെറിയാൻ മാപ്പിള

776. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?

തലയോട്

777. ശ്രീരേഖ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

778. പി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

779. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

780. കൈരളിയുടെ കഥ - രചിച്ചത്?

എന്. കൃഷ്ണപിള്ള (ഉപന്യാസം)

Visitor-3438

Register / Login