Questions from മലയാള സാഹിത്യം

361. മലയാളത്തിൽ രചിക്കപ്പെട്ട ആര്യത്തെ സമ്പൂർണ്ണ രാമായണ കൃതി?

രാമകഥാ പാട്ട്

362. ബന്ധനസ്ഥനായ അനിരുദ്ധൻ' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

363. ശബ്ദ ദാര്‍ഢ്യൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

364. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?

അമൃതം തേടി

365. ആശാൻ അന്തരിച്ചവർഷം?

1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ)

366. മഴുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

367. ഭാഷാനൈഷധം ചമ്പുവിന്‍റെ കർത്താവ്?

മഴമംഗലം നമ്പൂതിരി

368. പണിതീരാത്ത വീട് - രചിച്ചത്?

പാറപ്പുറത്ത് (നോവല് )

369. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി?

അഗ്നിസാക്ഷി

370. മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ?

മലയാളം; സംസ്ക്രുതം

Visitor-3799

Register / Login