Questions from മലയാള സിനിമ

81. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

സാത്ത് ഹിന്ദുസ്ഥാനി

82. മലയാളത്തിലെ ആദ്യ കളർ ചിത്രം?

കണ്ടം ബെച്ച കോട്ട്

83. അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

84. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ സിനിമ ?

പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)

85. മഹാകവി കുമാരനാശാന്‍റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്‍റെ പേര്?

കരുണ (സംവിധാനം കെ.തങ്കപ്പന്‍ )

86. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

സത്യൻ

87. ഷീലയുടെ യഥാർത്ഥ നാമം?

ക്ലാര

88. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?

യേശുദാസ്

89. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?

ഇന്നസെന്‍റ്

90. മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്?

കെ.എസ്.ചിത്ര

Visitor-3639

Register / Login