Questions from പൊതുവിജ്ഞാനം

9841. അമേരിക്കയുടെ ദേശീയപതാകയിലെ നക്ഷത്രങ്ങളുടെ എണ്ണം?

50 (50 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു)

9842. ഏറ്റവും വലിയ നക്ഷത്ര സമൂഹം?

ഹൈഡ്ര

9843. ചെവിയെക്കുറിച്ചുള്ള പഠനം?

ഓട്ടൊളജി

9844. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?

യു.എൻ.ചാർട്ടർ

9845. ഭൂട്ടാന്‍റെ ഔദ്യോഗിക മതം?

വജ്രയാന ബുദ്ധമതം

9846. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

യമുന

9847. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?

1 കലോറി

9848. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്?

ശ്രീമൂലം തിരുനാൾ - 1895 ൽ

9849. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല?

സ്ക്ലീളറൻകൈമ

9850. കല്ലട നദിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏത്?

പാലരുവി

Visitor-3499

Register / Login