Questions from പൊതുവിജ്ഞാനം

8311. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?

കരുനന്തടക്കൻ

8312. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ?

ബൽവന്ത് റായ് മേത്ത

8313. പോപ്പിന്‍റെ അഴിമതികൾക്കെതിരെ 95 നിബന്ധനകൾ തയാറാക്കിയ പരിഷ്കർത്താവ്?

മാർട്ടിൻ ലൂഥർ (1515 ഒക്ടോബർ 31 ന് വിറ്റൻ ബർഗ് പള്ളിയിൽ 95 നിബന്ധനകൾ തയ്യാറാക്കി ഒട്ടിച്ചു)

8314. തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയൽ

8315. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

സിലിക്കണ്‍

8316. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന?

ശുദ്ധിപ്രസ്ഥാനം

8317. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?

ഡ്രൈ ഐസ്

8318. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?

പമ്പ

8319. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ളത് ഏത് സംസ്ഥാനത്തു നിന്നാണ്?

ഉത്തർപ്രദേശ്

8320. ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്?

ഡെസിബൽ (db)

Visitor-3456

Register / Login