Questions from പൊതുവിജ്ഞാനം

8241. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?

1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)

8242. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

കുറുവാ ദ്വീപ് (കബനി നദിയിൽ; വയനാട്)

8243. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

8244. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?

കോറിയോലിസ് പ്രഭാവം

8245. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

8246. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട്

8247. വഴുതന - ശാസത്രിയ നാമം?

സൊളാനം മെലോൻജിന

8248. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?

വൊയേജർ I

8249. ചാലിയാര്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

കല്ലായിപ്പുഴ

8250. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഹൈഡ്രോ പതി

Visitor-3151

Register / Login