Questions from പൊതുവിജ്ഞാനം

1731. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?

വിക്റ്റർ ഹ്യൂഗോ

1732. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

1733. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?

ഡ്യുട്ടീരിയം

1734. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?

ജോൺ മത്തായി

1735. ഡ്യുട്ടീരിയം കണ്ടുപിടിച്ചത്?

ഹാരോൾഡ് യൂറേ

1736. തായ്‌വാന്‍റെ നാണയം?

തായ്-വാൻ ഡോളർ

1737. "കർഷകരുടെ കുരിശ് യുദ്ധം" എന്നറിയപ്പെടുന്നത്?

ഒന്നാം കുരിശ് യുദ്ധം

1738. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

1739. എക്സിമ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

1740. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മെക്കാളെ

Visitor-3633

Register / Login