Questions from പൊതുവിജ്ഞാനം

15001. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

15002. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

സോഡിയം

15003. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

ചെമ്പരത്തി

15004. കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ്?

ചേരൻ ചെങ്കുട്ടവൻ

15005. തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദം നല്കിയ രാജാവ്?

ഉത്രം തിരുനാൾ

15006. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

മോഘാലയ

15007. ലെസോത്തൊയുടെ നാണയം?

ലോട്ടി

15008. കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത്?

പുനലൂർ

15009. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്?

ജറൂസലേം

15010. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത?

ബാലാമണിയമ്മ

Visitor-3883

Register / Login