Questions from പൊതുവിജ്ഞാനം

14971. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

തിരുനൽവേലി

14972. ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?

അമ്മീറ്റർ

14973. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

14974. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?

2013 മെയ് 23

14975. ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം?

1987

14976. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍പ്പിച്ച കൃതി?

നവമഞ്ജരി

14977. കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്?

കുഞ്ചൻ നമ്പ്യാർ

14978. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?

രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ)

14979. സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ.

14980. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

5

Visitor-3084

Register / Login