14671. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?
ഷൈനി വിൽസൺ
14672. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?
22
14673. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?
തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )
14674. ജീവകാരുണ്യ നിരൂപണം രചിച്ചത്?
ചട്ടമ്പിസ്വാമികൾ
14675. ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
14676. ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്?
കരസേന.
14677. അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?
പസഫിക് സമുദ്രം
14678. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?
കാർത്തിക തിരുനാൾ രാമവർമ്മ
14679. സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
അഫ്നോളജി.
14680. അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്?
ദീർഘവൃത്താകൃത ഗ്യാലക്സികളിൽ