Questions from പൊതുവിജ്ഞാനം

14161. ആസ്ട്രേലിയയുടെ തലസ്ഥാനം?

കാൻബറ

14162. മേസർ (MASER) ന്റെ പൂർണ്ണരൂപം?

മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

14163. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

ഫസൽ അലി കമ്മീഷൻ

14164. കായിക കേരളത്തിന്റെ പിതാവ്?

ഗോദവർമ്മ രാജാ

14165. രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?

കാണ്ഡങ്ങളായി

14166. മലാവിയുടെ നാണയം?

മലാവി ക്വാച്ച

14167. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?

ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം

14168. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

പാമ്പാര്‍

14169. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ

14170. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?

അമിത രക്തസമ്മർദ്ദം

Visitor-3929

Register / Login