Questions from പൊതുവിജ്ഞാനം

13581. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്?

ദേവദാരു

13582. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്?

പി. കേശവദേവ്

13583. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

13584. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

13585. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മാംഗോസ്റ്റിൻ

13586. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കോയിലധികാരികൾ

13587. എസ്.കെ.പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷകന്യക

13588. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

13589. ജർമ്മനിയുടെ തലസ്ഥാനം?

ബെർലിൻ

13590. 1965-ലെ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച കരാറേത്?

താഷ്കെൻറ് കരാർ

Visitor-3495

Register / Login