12551. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?
1940
12552. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
ഷേക്സ്പിയർ
12553. പേരയ്ക്കായുടെ ജന്മനാട്?
മെക്സിക്കോ
12554. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്?
1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977)
12555. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
രവീന്ദ്രനാഥ ടഗോർ.
12556. നീലത്തിമിംഗലം - ശാസത്രിയ നാമം?
ബലിനോപ്ടെറ മസ് കുലസ്
12557. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
12558. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്‍റെ യാണ്?
ലിബിയ
12559. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
വ്യാഴം (Jupiter)
12560. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം (ഏകദേശം 12 വർഷം)