51. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് യുറീമിയ
വൃക്കകളെ
52. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു
ലെപ്‌റ്റോസ്‌പൈറ
53. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?
ബാബാ ആംടേ
54. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജലദോഷം
55. ഇതായ്ഇതായ് രോഗമുണ്ടാകുന്നത് ഏതു ലോഹത്തിന്റെ മലി നീകരണം മൂലമാണ്
കാഡ്മിയം
56. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര്‍ തെരേസ
57. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
പോളിസൈത്തീമിയ (Polycythemia)
58. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡിഫ്തീരിയ
59. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാൻ
60. സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
ആർദ്രം മിഷൻ