Questions from മലയാള സിനിമ

111. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം?

കുമ്മാട്ടി ( സംവിധാനം: അരവിന്ദന്‍)

112. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

പേരറിയാത്തവൻ - 2013

113. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

തോപ്പിൽ ഭാസി

114. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

ആദാമിന്‍റെ മകൻ അബു - 2010

115. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി?

റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )

116. ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ?

പി.ജെ ആന്റണി (വർഷം: 1973; സിനിമ : നിർമ്മാല്യം )

117. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)

118. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം?

കാഞ്ചനസീത

119. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?

ചിത്രമേള

120. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?

ന്യൂസ് പേപ്പർ ബോയ്

Visitor-3290

Register / Login