Questions from മലയാള സിനിമ

101. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?

മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )

102. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

ഷീല

103. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?

ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി

104. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

പി ലീല

105. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍?

മുരളീ മേനോന്‍

106. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?

അടൂർ ഗോപാലകൃഷ്ണൻ

107. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

സത്യൻ

108. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം?

തച്ചോളി അമ്പു - 1978

109. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?

ചതുരംഗം

110. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം?

മുറപ്പെണ്ണ്‍ (കഥ; തിരക്കഥ ;സംഭാഷണം )

Visitor-3528

Register / Login