91. മലയാളത്തിലെ ആദ്യ കളർ ചിത്രം?
കണ്ടം ബെച്ച കോട്ട്
92. കെ.പി.രാമനുണ്ണിയുടെ ' സൂഫി പറഞ്ഞകഥ' അതേ പേരില്‍ സിനിമയാക്കിയത്?
പ്രിയനന്ദന്‍
93. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
മണിച്ചിത്രതാഴ്
94. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?
ഭരതം -1991 ലും;വാനപ്രസ്ഥം - 1999
95. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)
96. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ
97. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
98. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ)
99. ഇന്ത്യയിലെ ആദ്യ 3D ചിത്രം?
മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം: ജിജോ പുന്നൂസ്)
100. ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
ഓപ്പോൾ - 1980 ൽ