511. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?
ചിരസ്മരണ
512. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?
സഫലമീ യാത്ര
513. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്?
സി.എം.എസ്സ്. പ്രസ്സ് (കോട്ടയം)
514. ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
515. ഭീമൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?
രണ്ടാമൂഴം
516. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?
കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)
517. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?
കേശവീയം
518. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?
അവകാശികൾ (എഴുതിയത്: വിലാസിനി)
519. കൊന്തയും പൂണൂലും' എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
520. കാഞ്ചനസീത - രചിച്ചത്?
സി.എന് ശ്രീകണ്ടന് നായര് (നാടകം)