411. നിരണം കവികൾ എന്നറിയപ്പെടുന്നവര്‍?
രാമപ്പണിക്കർ; മാധവപ്പണിക്കർ; ശങ്കരപ്പണിക്കർ
412. "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" ആരുടെ വരികൾ?
പന്തളം കേരളവർമ്മ
413. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
തോന്നയ്ക്കൽ; തിരുവനന്തപുരം
414. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക?
വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു )
415. ദൈവത്തിന്‍റെ വികൃതികൾ' എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
416. ഗീതാഞ്ജലി വിവർത്തനം' എന്ന കൃതിയുടെ രചയിതാവ്?
ജി. ശങ്കരക്കുറുപ്പ്
417. ഒരു തെരുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
418. ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ" ആരുടെ വരികൾ?
വള്ളത്തോൾ
419. ദാഹിക്കുന്ന പാനപാത്രം' എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി കുറുപ്പ്
420. ബുദ്ധനും ആട്ടിൻകുട്ടിയും' എന്ന കൃതിയുടെ രചയിതാവ്?
എ അയ്യപ്പൻ