Questions from പൊതുവിജ്ഞാനം

8561. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

8562. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?

തേവാരപത്തിങ്കങ്ങള്‍

8563. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി?

ലോയർ

8564. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസറ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി ലഭിച്ചത്?

ജഹാംഗീർ

8565. തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം?

വടകര

8566. ആറളം വന്യജീവി സങ്കേതത്തിന്‍റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

സോവിയറ്റ് യൂണിയൻ

8567. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?

നാടകം

8568. ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന ക്രുതിയുടെ രചയിതാവ്?

ജോൺ റസ്കിൻ

8569. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു?

ലിഗ്നെറ്റ്

8570. പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?

ഫോട്ടോൺ

Visitor-3295

Register / Login