Questions from പൊതുവിജ്ഞാനം

8411. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?

വിൽപ്പന നികുതി

8412. ‘പീപ്പിൾസ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഈജിപ്ത്

8413. സ്പാനിഷ് ആധിപത്യത്തിൽ നിന്നും വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ്?

സൈമൺ ബൊളിവർ

8414. പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ഇഗ്നേഷ്യസ് ലയോള

8415. മലബാർ കലാപം നടന്നവർഷം?

1921

8416. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ഭരതൻ

8417. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?

ചുവപ്പ് & പച്ച

8418. ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന വൻകര?

തെക്കേ അമേരിക്ക

8419. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

8420. കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത്?

സി.വി.രാമൻപിള്ള

Visitor-3691

Register / Login