Questions from പൊതുവിജ്ഞാനം

8211. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്?

പ്രൊഫ. ജോൺ സി. ജേക്കബ്

8212. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

8213. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്?

ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി)

8214. ലോകത്തിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ?

സൊഹ്‌റാ

8215. ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ചന്ദ്രഗുപ്തൻ രണ്ടാമൻ

8216. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം?

വളഞ്ചിയാർ

8217. ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വർണാന്ധത

8218. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)

8219. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി ഒന്നാമൻ

8220. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കെ.പി. കറുപ്പൻ

Visitor-3450

Register / Login