Questions from പൊതുവിജ്ഞാനം

8171. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്വര്‍ണ്ണം

8172. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?

1973

8173. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാത് സ്ഥിതി ചെയ്യുന്നത്?

കംബോഡിയ

8174. കേരളത്തെ 'മലബാര്‍' എന്നാദ്യം വിശേഷിപ്പിച്ചതാര്?

അല്‍ബറൂണി

8175. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

കോൺകേവ് ലെൻസ്

8176. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

8177. വന്യ ജീവി സംരക്ഷണ വാരമായി ആചരിക്കുന്നത്?

ഒക്ടോബറിലെ ആദ്യ ആഴ്ച

8178. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല?

കാസര്‍ഗോ‍‍ഡ്

8179. നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല?

പാലക്കാട്

8180. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്‍റെ യാണ്?

ലിബിയ

Visitor-3853

Register / Login