Questions from പൊതുവിജ്ഞാനം

7781. 2020 – കൂടി ഇന്ത്യയിലെ എല്ലാ കുട്ടികളിലും രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?

മിഷന്‍ ഇന്ദ്രധനുഷ്.

7782. ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

റിട്ടി ലൂക്കോസ്

7783. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?

പയറു വർഗ്ഗങ്ങൾ

7784. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം?

ഇന്ത്യ

7785. റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?

വ്യാഴം (Jupiter)

7786. ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്?

രവിവർമ്മ കുലശേഖരൻ (വേണാട് രാജാവ്)

7787. ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?

എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)

7788. വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍?

മാവേലി മന്‍റം

7789. ‘ബൃഹത് ജാതക’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

7790. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണ്ണജാഥ നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

Visitor-3830

Register / Login